Breaking News

കേരളം പനിച്ചൂടില്‍; പൊതുജനാരോഗ്യ ബില്ലില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍

തിരുവനന്തപുരം: കേരളം പനിച്ചൂടില്‍ പൊള്ളുമ്പോഴും പൊതുജനാരോഗ്യ ബില്ലില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. ഗവര്‍ണറുടെ നടപടി ആരോഗ്യവകുപ്പിന്റെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മാര്‍ച്ചില്‍ നിയമസഭ പാസാക്കിയ ബില്‍ സര്‍ക്കാരില്‍നിന്ന് വിശദീകരണം ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവയ്ക്കാതിരിക്കുന്നത്.

ഡെങ്കിപ്പനി സംസ്ഥാനമൊട്ടാകെ വ്യാപകമായതോടെയാണ് പൊതുജനാരോഗ്യനിയമം കര്‍ശനമാക്കി സേഫ് കേരള എന്ന പേരില്‍ പൊതുജനാരോഗ്യ പദ്ധതി നടപ്പിലാക്കിയത്. ഉറവിട കൊതുക് നശീകരണത്തിനായി ആദ്യം ബോധവല്‍കരണം, പിന്നെ കാരണം കാണിക്കല്‍ നോട്ടീസ്, എന്നിട്ടും അനുസരിച്ചില്ലെങ്കില്‍ പതിനായിരം രൂപ വരെ പിഴ-ഇങ്ങനെയായിരുന്നു സേഫ് കേരള പദ്ധതി നടപ്പിലാക്കിയത്. അതിന് ഫലവും ഉണ്ടായി. ദിവസങ്ങള്‍ക്കുള്ളില്‍ ഡെങ്കിപ്പനിയടക്കമുള്ള കൊതുകുജന്യരോഗങ്ങള്‍ നിയന്ത്രിക്കാന്‍ സാധിച്ചു.

എന്നാല്‍ ഇപ്പോള്‍ പടരുന്ന പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ബോധവത്കരണത്തിന് മാത്രമേ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമുള്ളൂ. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നിയമസഭ പാസാക്കിയ പൊതുജനാരോഗ്യബില്ലില്‍ ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ തയാറാകാത്തതാണ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ നിയമനിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *