Breaking News

കുറ്റിച്ചലില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം കുറ്റിച്ചലില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. തിരുവനന്തപുരം കുറ്റിച്ചല്‍ പച്ചാക്കാട് ചാമുണ്ഡി നഗര്‍ സതീശന്‍ ആശാരിയുടെ വീട്ടില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ ആറര മണിയോടെയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പരുത്തിപള്ളി വനംവകുപ്പ് ആസ്ഥാനത്തുനിന്നും അവധിയില്‍ ആയിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രോഷണി എത്തിയാണ് പാമ്പിനെ പിടികൂടിയത്.

വീട്ടുകാര്‍ രാവിലെ കോഴിക്കൂട് തുറക്കാന്‍ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത് തുടര്‍ന്ന് വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. ഒന്‍പതടിയോളം നീളമുള്ള പെരുമ്പാമ്പിന് 20 കിലോയോളം തൂക്കം ഉണ്ട്. കോഴികൂട്ടില്‍ കയറിയ പാമ്പ് രണ്ടു കോഴികളെ വിഴുങ്ങുകയും മൂന്ന് കോഴികളെ കൊന്നിടുകയും ചെയ്തു. പിടികൂടിയ പാമ്പിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ട് പോയി.

Related posts

Leave a Reply

Your email address will not be published. Required fields are marked *