Breaking News

വകുപ്പില്ലാ മന്ത്രി വേണ്ടെന്ന് ഗവര്‍ണര്‍; വേണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: വകുപ്പില്ലാ മന്ത്രി വേണ്ടെന്ന് ഗവര്‍ണറുടെ നിലപാട് തള്ളി തമിഴ്‌നാട് സര്‍ക്കാര്‍. ആശുപത്രിയില്‍ ചികിത്സയിലുള്ള സെന്തില്‍ ബാലാജിക്ക് പകരം വൈദ്യുതി വകുപ്പ് തങ്കം തെന്നരശനും, എക്‌സൈസ് വകുപ്പ് മുത്തുസാമിക്കും കൈമാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം. മന്ത്രിയുടെ വകുപ്പുകള്‍ മാറ്റുന്നതിനുള്ള ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് വകുപ്പുകള്‍ ഇല്ലാത്ത മന്ത്രിയായി സെന്തില്‍ ബാലാജിക്ക് തുടരാനാകില്ലെന്ന നിലപാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി സ്വീകരിച്ചത്. ഗവര്‍ണറുടെ നിലപാട് തള്ളി സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. ഓര്‍ഡിനന്‍സിലൂടെ വകുപ്പുകള്‍ മാറ്റാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

നേരത്തെ, ചെന്നൈ സെഷന്‍സ് കോടതി സെന്തില്‍ ബാലാജിയെ എട്ടു ദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. കാവേരി ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്യാനാണ് കോടതി ഇ.ഡിക്ക് അനുമതി നല്‍കിയത്. ശസ്ത്രക്രിയ നിശ്ചയിച്ച സാഹചര്യത്തില്‍ ഒരു കാരണവശാലും മന്ത്രിയെ ആശുപത്രിയില്‍ നിന്ന് മാറ്റരുതെന്നും കോടതി ഇ.ഡിക്ക് നിര്‍ദേശം നല്‍കി. ഇരുപത്തിമൂന്നാം തീയതി മന്ത്രിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കണം. മന്ത്രിയെ ഇ.ഡി ബുദ്ധിമുട്ടിക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *