Breaking News

രാമസിംഹന്‍ അബൂബക്കര്‍ ബി.ജെ.പി വിട്ടു; പ്രഖ്യാപനം ഫെയ്‌സ്ബുക്കിലൂടെ

തിരുവനന്തപുരം: ഭാരതീയ ജനതാ പാര്‍ട്ടിയുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിച്ചെന്ന് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍(അലി അക്ബര്‍). ഫെയ്‌സ്ബുക്കിലൂടെയാണ് പാര്‍ട്ടി ബന്ധം പൂര്‍ണമായി ഉപേക്ഷിച്ച വിവരം അദ്ദേഹം അറിയിച്ചത്. ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം രാജിക്കത്ത് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് കൈമാറി.

അടുത്തകാലത്ത് സംവിധായകന്‍ രാജസേനനും നടന്‍ ഭീമന്‍ രഘുവും ബി.ജെ.പി വിട്ടതായി പ്രഖ്യാപിച്ചിരുന്നു. ഇരുവരും സി.പി.എമ്മില്‍ ചേരുമെന്നാണ് സൂചന നല്‍കിയിട്ടുള്ളത്.. എന്നാല്‍, രാമസിംഹന്‍ അബൂബക്കര്‍ ഇനിയെന്തെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഇവരുടെ പാര്‍ട്ടിയില്‍നിന്നുള്ള പിന്മാറ്റം ചര്‍ച്ചയാവുന്നുണ്ട്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളാണ് ഇവരുടെ പിന്മാറ്റത്തിന് കാരണമെന്നാണ് സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലെ വിലയിരുത്തല്‍. ബി.ജെ.പി വിട്ടവരുടെ വാക്കുകളും അതിന് പിന്‍ബലം നല്‍കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *