Breaking News

തട്ടുകടയില്‍ മോഷണം: പ്രതി അറസ്റ്റില്‍

പള്ളിക്കല്‍: തട്ടുകടയില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. തട്ടുകടയില്‍ കയറി പണവും സാധനങ്ങളും മോഷ്ടിച്ച കേസില്‍ പള്ളിക്കല്‍ പാറവിള വീട്ടില്‍ അസനാരുകുഞ്ഞിന്റെ മകന്‍ സുനില്‍ എന്നുവിളിക്കുന്ന സുധീര്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് പള്ളിക്കല്‍ ബി.എസ്.എന്‍.എല്‍ ഓഫീസിന് സമീപമുള്ള തട്ടുകടയില്‍ മോഷണം നടന്നത്. ഇതേ തുടര്‍ന്ന് പള്ളിക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുധീര്‍ അറസ്റ്റിലായത്. പള്ളിക്കല്‍ പോലീസ് സ്‌റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയാണ് സുധീര്‍. പള്ളിക്കല്‍ സി.ഐ.ശ്രീജേഷ്, എസ്.ഐ.സഹില്‍.എം, എസ്.ഐ.അജയകുമാര്‍, എ.എസ്.ഐ മനോജ്, സി.പി.ഒ ഉഷാര്‍ എന്നിവരടങ്ങിയ അന്വേഷ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *