
ന്യൂയോര്‍ക്ക്: ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലേത് മാതൃകാ ഭരണമെന്ന് ലോക കേരളസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ദേശിയപാത വികസനം, ഗെയ്ല് പൈപ്പ് ലൈന്‍ തുടങ്ങിയ പദ്ധതികള്‍ ചൂണ്ടിക്കാട്ടി കേരളത്തിന്റെ വികസന മേഖലയിലെ നേട്ടങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന പേരില്‍ നിന്ന് അഴിമതിയില്ലാത്ത സംസ്ഥാനം എന്ന പേരിലേക്ക് കേരളത്തിനെ എത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളെല്ലാം പാലിച്ച സര്‍ക്കാരാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവും ടൈംസ് സ്ക്വയറില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു.
