Breaking News

വൈരാഗ്യം തീര്‍ക്കാന്‍ കൊലപാതകശ്രമം: പ്രതി അറസ്റ്റില്‍

പള്ളിക്കല്‍: വൈരാഗ്യം തീര്‍ക്കാന്‍ കൊലപാതകശ്രമം. പ്രതി പള്ളിക്കല്‍ മൂതല അരുണ്‍ നിവാസില്‍ ദിനുക്കുട്ടന്‍ എന്നുവിളിക്കുന്ന അരുണ്‍ കുമാറിനെ പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ മൂതലയില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പള്ളിക്കല്‍ സ്വദേശി ഷുക്കൂറിനെയാണ് അരുണ്‍ കുമാര്‍ ഗുരുതരമായി അക്രമിച്ച് പരിക്കേല്‍പിച്ചത്. തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ഷുക്കൂര്‍ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഷുക്കൂര്‍ വാടകയ്ക്ക് നല്‍കിയ വീടിന്റെ സമീപത്തുവന്ന് അരുണ്‍ സ്ഥിരമായി ബഹളമുണ്ടാക്കിയിരുന്നു. ഇത് പറഞ്ഞുവിലക്കിയതിന്റെ പേരിലുണ്ടായ വൈരാഗ്യമാണ് പ്രതി ഷുക്കൂറിനെ മര്‍ദ്ദിക്കാനുണ്ടായ കാരണമെന്ന് പോലീസ് പറഞ്ഞു. പള്ളിക്കല്‍ സി.ഐ.ശ്രീജേഷ്, എസ്.ഐ.സഹില്‍.എം, എസ്.ഐ.അജയകുമാര്‍, എ.എസ്.ഐ അനില്‍കുമാര്‍, സ്‌പെഷ്യല്‍ സി.പി.ഒ ബിനു, സി.പി.ഒ ഉഷാര്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *