Breaking News

ബെംഗളൂരുവില്‍ വിദേശ യൂട്യൂബര്‍ക്ക് നേരെ ആക്രമണം; അറസ്റ്റ്, വീഡിയോ

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വിദേശ യൂട്യൂബര്‍ക്ക് നേരെ ആക്രമണം. ഡച്ചുകാരനായ യൂട്യൂബര്‍ പെട്രോ മോത്തയ്ക്കു നേരെയാണ് ആക്രണം ഉണ്ടായത്. സംഭവത്തില്‍ പ്രതിയായ കച്ചവടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ പ്രധാന വാണിജ്യ കേന്ദ്രമായ ചിക്കപ്പേട്ടിലെ ചോര്‍ ബസാറിലാണ് സംഭവം. ഇവിടെയുള്ള ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്ന മോത്തയെ പ്രതി അസഭ്യം പറയുകയും കൈപിടിച്ച് തിരിക്കുകയുമായിരുന്നു. ക്യാമറ തട്ടിയെടുക്കാന്‍ ഇയാള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ആക്രമണത്തില്‍നിന്ന് യൂട്യൂബര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നിലവില്‍ ഇദ്ദേഹം ബെംഗളൂരു നഗരം വിട്ട് പോയിട്ടുണ്ടെന്നാണ് വിവരം. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *