Breaking News

നിഹാലിന്റെ മരണം: മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് വി.മുരളീധരന്‍

തിരുവനന്തപുരം: കണ്ണൂര്‍ മുഴുപ്പിലങ്ങാടില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിഹാലിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുഖ്യമന്ത്രിയെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ടൈം സ്‌ക്വയറില്‍ കേരളം ലോകോത്തരമാണെന്ന് അവകാശപ്പെടുമ്പോള്‍ കേരളത്തില്‍ തെരുവുനായകള്‍ മനുഷ്യനെ കടിച്ചു കൊല്ലുകയാണെന്നായിരുന്നു വി.മുരളീധരന്റെ വിമര്‍ശനം.
മനുഷ്യര്‍ക്ക് പേടി കൂടാതെ വഴിനടക്കാനുള്ള അന്തരീക്ഷമെങ്കിലും കേരളത്തിലുണ്ടോയെന്നും കേന്ദ്ര മന്ത്രി ചോദിച്ചു.

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ തെരുവ് നായകളെ നിയന്ത്രിക്കുന്നതില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരുവ് നായകളുടെ ആക്രമണത്തിലൂടെ ഇനിയൊരാള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന സ്ഥിതിയുണ്ടാവരുതെന്നും മന്ത്രി പറഞ്ഞു. മുഴപ്പിലങ്ങാട് കെട്ടിനകത്ത് ദാറുല്‍ റഹ്‌മയില്‍ നിഹാല്‍ നൗഷാദ് (11) ആണ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചത്. ഞായറാഴ്ച വൈകിട്ട് കാണാതായ കുട്ടിയെ രാത്രി എട്ടുമണിയോടെ നായകളുടെ ആക്രമണത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *