Breaking News

എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സമ്മേളനം: പാര്‍ട്ടി നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം

New Delhi 2020 : Nitheeh Narayanan, SFI Leader, JNU Student and native from Kannur @ Rahul R Pattom / Manorama

തിരുവനന്തപുരം: എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. സമീപകാല സാഹചര്യങ്ങളില്‍ എസ്.എഫ്.ഐ ചെന്നുപെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പാര്‍ട്ടി നേതാക്കളുടെ സംരക്ഷണം ചിലര്‍ക്ക് തെറ്റ് ചെയ്യാനുള്ള വളമാകുന്നു എന്നാണ് സമ്മേളനത്തില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. നേതാക്കളുടെ നേതാക്കളുടെ സംരക്ഷണം ഉള്ളതുകൊണ്ട് എന്തുംചെയ്യാമെന്ന ധാരണയിലാണ് ചിലരുടെ പെരുമാറ്റമെന്നും സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

സംസ്ഥാന സമിതി അംഗത്തിന്റെ ലഹരി ഉപയോഗത്തിനെതിരേ നടപടിയെടുത്തില്ലെന്ന് സമ്മേളന പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. കാട്ടാക്കടയിലെ ആള്‍മാറാട്ടത്തില്‍ ഒളിവില്‍ തുടരുന്ന വിശാഖ് എസ്.എഫ്.ഐയെ പ്രതിസന്ധിയിലാക്കിയെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കാട്ടാക്കടയിലെ ആള്‍മാറാട്ടക്കേസ് സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കി. ഇത് സംഘടനയ്ക്ക് നാണക്കേടായി. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ആള്‍മാറാട്ടം നടന്നത്. പാറശ്ശാല, വിതുര ഏരിയാ കമ്മിറ്റിയില്‍നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ചത്.

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ പ്രതിയായ ആളെ ഏരിയ കമ്മിറ്റി സെക്രട്ടറിയാക്കിയതിലും കടുത്ത വിമര്‍ശനമുയര്‍ന്നു. നിലവിലെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ പ്രായപരിധി കഴിഞ്ഞിട്ടും സ്ഥാനത്ത് തുടരാന്‍ അനുവദിച്ചതും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പ്രായപരിധി ചര്‍ച്ചയായതോടെ സി.പി.എം. ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെട്ടു. സമ്മേളന പ്രതിനിധികള്‍ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് ജില്ലാ സെക്രട്ടറി വി.ജോയി നിര്‍ദേശം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *