
കോഴിക്കോട്: സംവിധായകന് രാജസേനന് പിന്നാലെ നടന് ഭീമന് രഘുവും ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് ഭീമന് രഘു. ബി.ജെ.പിയ്ക്ക് വേണ്ടി ഇനി മത്സരിക്കില്ലെന്നും ബി.ജെ.പിയുടെ രാഷ്ട്രീയത്തോട് താല്പര്യമില്ലെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഭീമന് രഘു പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ സി.പി.എമ്മില്‍ അംഗത്വമെടുക്കുന്ന കാര്യം നേരില്‍ കണ്ടു സംസാരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
‘മനസ്സുമടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തില്‍ നിന്നുണ്ടായി. തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയി. നമുക്ക് ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചില്ല. രാഷ്ട്രീയപ്രവര്‍ത്തനം ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടു തന്നെയാണ് ഞാന്‍ ഈ മേഖലയിലേക്ക് വന്നതും. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതല്ല ബി.ജെ.പിയില്‍ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചത്’-ഭീമന് രഘു വ്യക്തമാക്കി.
