Breaking News

വിചിത്ര ആവശ്യം ഉന്നയിച്ച് കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസ് പ്രതി; മൊഴികളില്‍ വൈരുദ്ധ്യം

കണ്ണൂര്‍: വിചിത്ര ആവശ്യം ഉന്നയിച്ച് കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസ് പ്രതി പ്രസോണ്‍ജിത്ത് സിദ്ഗര്‍. പോലീസ് സ്‌റ്റേഷനില്‍തന്നെ ജോലി തരപ്പെടുത്തി കൊടുക്കണമെന്നാണ് പ്രതിയുടെ ആവശ്യം. ഇവിടെയുള്ളവരൊക്കെ നല്ല ആള്‍ക്കാരാണെന്നും എനിക്ക് ഈ പോലീസ് സ്റ്റേഷനില്‍ ഒരു ജോലി തരുമോയെന്നുമാണ് പ്രതി പോലീസുകാരോട് ചോദിച്ചത്. പ്രധാനമായും ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്ന പ്രതിക്ക് റിമാന്‍ഡ് ചെയ്ത സ്പെഷ്യല്‍ സബ് ജയിലിലെ സൗകര്യങ്ങളെ കുറിച്ചും നല്ല മതിപ്പാണ്. നല്ല ഭക്ഷണവും കിടക്കാനുള്ള സൗകര്യവുമുണ്ടെന്നായിരുന്നു ഇതേക്കുറിച്ചുള്ള പ്രതിയുടെ പ്രതികരണം.

അതേസമയം, പ്രതിയുടെ മൊഴികളിലുള്ള വൈരുദ്ധ്യങ്ങള്‍ പോലീസിനെ കുഴയ്ക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത ദിവസം ഉത്തരമേഖലാ ഐ.ജി.നീരജ് കുമാര്‍ ഗുപ്ത പറഞ്ഞത് പ്രതി തലശ്ശേരിയില്‍നിന്ന് നടന്നാണ് കണ്ണൂരിലെത്തിയതെന്നാണ്. എന്നാല്‍, തലശ്ശേരിയില്‍നിന്ന് കണ്ണൂരിലെത്തിയത് തീവെച്ച അതേ തീവണ്ടിയില്‍തന്നെ ആണെന്നാണ് ഇപ്പോള്‍ പ്രതി നല്‍കിയിരിക്കുന്ന മൊഴി. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ തന്നെയാണ് ഇയാള്‍ കണ്ണൂരിലെത്തിയതെന്നതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുമുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് പ്രതിയുമായി അന്വേഷണ സംഘം തലശ്ശേരിയിലെത്തിയത്. ഇതേ തീവണ്ടിയില്‍ പ്രതി ഓടിക്കയറുന്നത് സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *