Breaking News

വിദ്യയുടെ ‘ചെപ്പടി വിദ്യ’; സീറ്റുകള്‍ 10, പ്രവേശനം 15 പേര്‍ക്ക്, വിജ്ഞാപനം തിരുത്തി

കൊച്ചി: വ്യാജ എക്‌സിപീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലെ പ്രതിയും മുന്‍ എസ്.എഫ്.ഐ നേതാവുമായ കെ.വിദ്യയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പി.എച്ച.ഡി പ്രവേശന പട്ടിക പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യ കാലടി സര്‍വകലാശാലയ്ക്ക് നല്‍കിയ കത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അധിക യോഗ്യതകള്‍ ഇല്ലാത്തവര്‍ക്കായി കാലടി സര്‍വകലാശാല നടത്തിയ പ്രവേശന പരീക്ഷയില്‍ തനിക്ക് ഒന്നാം റാങ്ക് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ മാര്‍ക്ക് പരിഗണിക്കാതെയാണ് പ്രവേശന പട്ടിക തയാറാക്കിയതെന്നും അതിനാല്‍ പ്രവേശന പട്ടിക പുനഃപരിശോധിക്കണമെന്നുമാണ് വിദ്യ കത്തിലൂടെ ആവശ്യപ്പെട്ടത്.

റിസര്‍ച്ച് കമ്മിറ്റി താനടക്കം 15 പേരെ അഡിമിഷന് നിര്‍ദ്ദേശിച്ചിരുന്നു എങ്കിലും 10 പേരുടെ ലിസ്റ്റാണ് സര്‍വ്വകലാശാല പുറത്തുവിട്ടത്. എഴുത്ത് പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക് കൂടി പരിഗണിച്ച് അഡ്മിഷന്‍ നടപടികള്‍ പുനഃപരിശോധിക്കണമെന്നും വിദ്യ കത്തില്‍ ആവശ്യട്ടിരുന്നു. പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച വിജ്ഞാപനത്തില്‍ 10 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഈ വിജ്ഞാപനം നിയമപരമല്ലാതെ തിരുത്തിയാണ് വിദ്യ ഉള്‍പ്പെടെ 5 പേര്‍ക്ക് അധികമായി വിദ്യയുടെ കത്തുകൂടി പരിഗണിച്ച് പ്രവേശനം നല്‍കിയത്. ഡോ.ബിച്ചു.എസ്.മലയില്‍ തന്റെ ഗൈഡായി പ്രവര്‍ത്തിക്കാമെന്ന് വാഗ്ദാനം ചെയ്തതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യയുടെ പി.എച്ച്.ഡി. പ്രവേശനം വിവാദമായതോടെ ബിച്ചു എക്സ് മലയില്‍ ഗൈഡ് സ്ഥാനത്ത് നിന്ന് പിന്മാറുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *