
ആറ്റിങ്ങല്‍: ഉള്‍നാടന്‍ ജലവിഭവ സംരക്ഷണം ലക്ഷ്യമിട്ട് ആറ്റിങ്ങല്‍ നഗരസഭാ പരിധിയിലെ രണ്ട് ജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപം നടത്തി. ഫിഷറീസ് വകുപ്പ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്‌സ് മാനേജ്‌മെന്റ് ഇന്‍ ഇന്‍ലാന്‍ഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പദ്ധതിയുടെ ഭാഗമായാണ് മേലാറ്റിങ്ങല്‍ കടവിലും പൂവന്‍പാറ കടവിലും മത്സ്യവിത്ത് നിക്ഷേപം നടത്തിയത്. ഓരോ കടവിലും കാര്‍പ്പ് ഇനത്തില്‍പ്പെട്ട ഒരു ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഫിഷറീസ് വകുപ്പ് തദ്ദേശ ഭരണസ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
വ്യാഴാഴ്ച രാവിലെ 9 മണിക്ക് മേലാറ്റിങ്ങല്‍ കടവില്‍ നടന്ന ചടങ്ങില്‍ ഒ.എസ്.അംബിക എം.എല്‍.എ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ എസ്.കുമാരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നെയ്യാര്‍ ഡാം ഫിഷറീസ് അസി.ഡയറക്ടര്‍ സജീവ് കുമാര്‍ സ്വാഗതം പറഞ്ഞു. നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.നജാം, കൗണ്‍സിലര്‍മാരായ ദീപാ രാജേഷ്, സന്തോഷ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജി.വീണ അയ്യപ്പന്‍, ഫിഷറീസ് വകുപ്പ് ചിറയിന്‍കീഴ് കോര്‍ഡിനേറ്റര്‍ ഗീത, പ്രമോട്ടര്‍മാരായ പ്രേമ.ആര്‍, ബിനു, സിദ്ദിഖ്, വിവിധ ക്ലസ്റ്ററുകളിലെ പ്രമോട്ടര്‍മാര്‍, മോട്ടിവേറ്റര്‍മാര്‍, സാഗര്‍ മിത്രാ അംഗങ്ങള്‍, പ്രദേശവാസികള്‍, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിബിന്‍ കൃതഞ്ജത രേഖപ്പെടുത്തി.

പൂവന്‍പാറ കടവില്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ എസ്.കുമാരി മത്സ്യവിത്ത് നിക്ഷേപിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ ജി.തുളസീധരന്‍ പിള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.നജാം, കൗണ്‍സിലര്‍മാരായ ദീപാ രാജേഷ്, സന്തോഷ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൃഷ്ണകുമാരി, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജി.വീണ അയ്യപ്പന്‍, ഫിഷറീസ് വകുപ്പ് ചിറയിന്‍കീഴ് കോര്‍ഡിനേറ്റര്‍ ഗീത, പ്രമോട്ടര്‍മാരായ പ്രേമ.ആര്‍, ബിനു, സിദ്ദിഖ്, വിവിധ ക്ലസ്റ്ററുകളിലെ പ്രമോട്ടര്‍മാര്‍, മോട്ടിവേറ്റര്‍മാര്‍, സാഗര്‍ മിത്രാ അംഗങ്ങള്‍, പ്രദേശവാസികള്‍, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിബിന്‍ കൃതഞ്ജത രേഖപ്പെടുത്തി.
ഉള്‍നാടന്‍ ജലവിഭവ സംരക്ഷണം ഉറപ്പാക്കുക, ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക, മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള മത്സ്യലഭ്യത ഉറപ്പുവരുത്തുക എന്നിവയാണ് പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നെയ്യാര്‍ ഡാം ഹാച്ചറിയില്‍നിന്നുമാണ് ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കിയത്.
