Breaking News

ബി.ജെ.പി നേതാവ് കെ.ജി.സുരേഷ് അന്തരിച്ചു

കെ.ജി.സുരേഷ്

വര്‍ക്കല: വര്‍ക്കലയിലെ ബി.ജെ.പി നേതാവ് കെ.ജി.സുരേഷ് അന്തരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ചിക്തിസയിലിരിക്കെ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ബി.ജെ.പി വര്‍ക്കല മണ്ഡലം കമ്മിറ്റിയംഗവും കലാ-സാഹിത്യ സംഘടനയായ തപസ്യയുടെ വര്‍ക്കല താലൂക്ക് ജനറല്‍ സെക്രട്ടറിയുമാണ് കെ.ജി.സുരേഷ്. കോണ്‍ഗ്രസ് നേതാവും ഇരുപത് വര്‍ഷത്തോളം വര്‍ക്കല നഗരസഭ കൗണ്‍സിലറുമായിരുന്ന ഇദ്ദേഹം നിലവില്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ 9.00ന് തച്ചന്‍കോണത്തുള്ള വീട്ടുവളപ്പില്‍ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Related posts

Leave a Reply

Your email address will not be published. Required fields are marked *