Breaking News

ഇനി ആഗോളതലത്തില്‍ റൂപെ പ്രീ പെയ്ഡ് ഫോറസ്‌ക് കാര്‍ഡുകള്‍ വഴി ഇടപാട് നടത്താം

ന്യൂഡല്‍ഹി: ഇനി ആഗോളതലത്തില്‍ റൂപെ പ്രീ പെയ്ഡ് ഫോറസ്‌ക് കാര്‍ഡുകള്‍ വഴി ഇടപാട് നടത്താം. വിദേശത്തെ പണമിടപാടുകള്‍ക്കായി റൂപെ പ്രീ പെയ്ഡ് ഫോറസ്‌ക് കാര്‍ഡുകള്‍ അനുവദിക്കാന്‍ ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. റൂപെ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീ പെയ്ഡ് കാര്‍ഡുകള്‍ ആഗോളതലത്തില്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. വിദേശത്തെ എ.ടി.എമ്മുകള്‍, പി.ഒ.എസ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ എന്നിവയ്ക്ക് റൂപെ പ്രീ ഫോറക്സ് കാര്‍ഡുകള്‍ ഇനി ഉപയോഗിക്കാം. ഇതോടെ റൂപെ കാര്‍ഡുകളുടെ സ്വീകാര്യത ആഗോളതലത്തില്‍ വര്‍ധിക്കും.

വിദേശ പങ്കാളികളുമായുള്ള ഉഭയകക്ഷി കരാറുകളിലൂടെയും അന്താരാഷ്ട്ര കാര്‍ഡുകളുമായുള്ള സഹകരണം വഴിയുമാണ് ഇന്ത്യന്‍ ബാങ്കുകളുടെ റൂപെ കാര്‍ഡിന് ആഗോളതലത്തില്‍ സ്വീകാര്യത ഉറപ്പാക്കുന്നത്. നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയും റിസര്‍വ് ബാങ്കും ചേര്‍ന്ന് ആഗോളതലത്തില്‍ യു.പി.ഐ, റൂപെ കാര്‍ഡ് ഇടപാടുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *