
കോഴിക്കോട്: ഗസ്റ്റ് ലക്ചറാകാന്‍ വ്യാജരേഖ ചമച്ചെന്ന കേസിലെ പ്രതിയും മുന്‍ എസ്.എഫ്.ഐ നേതാവുമായിരുന്ന കെ.വിദ്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോളേജ് അധ്യാപിക രംഗത്ത്. പയ്യന്നൂര്‍ കോളേജിലെ മലയാളം അധ്യാപികയായ ഡോ.പി.പ്രജിതയാണ് വിദ്യയ്‌ക്കെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ കാര്‍ കത്തിച്ച സംഭവത്തിലാണ് ഡോ.പി.പ്രജിതയുടെ പ്രതികരണം. വിദ്യ പയ്യന്നൂര്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരിക്കേ ഇന്റേണല്‍ മാര്‍ക്ക് മുഴുവന്‍ നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് ചിലര്‍ തന്റെ കാര്‍ കത്തിച്ചതെന്ന് അവര്‍ ആരോപിക്കുന്നു.
അന്ന് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകയായിരുന്നു വിദ്യ. ‘വിദ്യയ്ക്ക് മലയാളത്തില്‍ അന്ന് ഇന്റേണല്‍ മാര്‍ക്കായി നല്‍കിയത് പത്തില്‍ എട്ടായിരുന്നു. എന്നാല്‍ മുഴുവന്‍ മാര്‍ക്കും നല്‍കണമെന്നതായിരുന്നു വിദ്യയുടെ ആവശ്യം. ഇതില്‍ പരിഭവം കാണിച്ചതിന് പിന്നാലെയാണ് അജ്ഞാതര്‍ കാറിന് തീയിട്ടത്-പ്രജിത പറയുന്നു. കോളജിലെ ഒരു വിദ്യാര്‍ഥിയും പ്രത്യേകിച്ച് ഒരു പെണ്‍കുട്ടിയായതിനാലാണ് ഇന്റേണല്‍ മാര്‍ക്കാണ് പ്രകോപനത്തിന് കാരണമെന്ന് ഉന്നയിക്കാതിരുന്നതും വിദ്യയുടെ പേരെടുത്ത് കേസ് കൊടുക്കാതിരുന്നതെന്നും അവര്‍ വ്യക്തമാക്കി. കെ.വിദ്യയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് ഡോ.പി.പ്രജിതയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.