
വര്‍ക്കല: വര്‍ക്കല നഗരസഭയെ വലിച്ചെറിയല്‍ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. വര്‍ക്കല നഗരസഭയില്‍ മാലിന്യ മുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഹരിതസഭയിലാണ് നഗരസഭയെ വലിച്ചെറിയല്‍ മുക്ത നഗരസഭയായി പ്രഖ്യാപിച്ചത്. നഗരസഭ ചെയര്മാന് കെ.എം.ലാജി പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് നിതിന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രവര്‍ത്തന റിപ്പോര്ട്ടിന്മേല് ഗ്രൂപ്പ് ചര്‍ച്ച നടത്തി. വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, യുവജന സംഘടനകള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, വിവിധ റസിഡന്‍സ് അസോസിയേഷന് പ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, ഹരിതസേന, കര്‍മ്മസേന പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാര്‍ത്തോമ്മാ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ലഘു നാടകവും അവതരിപ്പിച്ചു.
