Breaking News

പരിസ്ഥിതി ദിനത്തില്‍ ജോയിന്റ് കൗണ്‍സില്‍ ‘ബോട്ടില്‍ ബൂത്ത്’ സ്ഥാപിച്ചു

വര്‍ക്കല: സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കാന്‍ ‘ബോട്ടില്‍ ബൂത്തുകള്‍’ സ്ഥാപിച്ചുകൊണ്ട് സര്‍ക്കാരിന്റെ ഖരമാലിന്യ നിര്‍മാര്‍ജ്ജന യജ്ഞത്തില്‍ പരിസ്ഥിതി ദിനത്തില്‍ ജോയിന്റ് കൗണ്‍സില്‍ വര്‍ക്കല മേഖലാ കമ്മിറ്റിയും പങ്കാളികളായി. വര്‍ക്കല സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ സ്ഥാപിച്ച ‘ബോട്ടില്‍ ബൂത്ത്’ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ വര്‍ക്കല മേഖലാ പ്രസിഡന്റ് എ.ആര്‍.അരുണ്‍ജിത്ത് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി എസ്.ചന്ദ്രബാബു പരിസ്ഥിതി ദിന സന്ദേശം നല്‍കി. മേഖലാ വനിതാ കമ്മറ്റി സെക്രട്ടറി ഉഷാകുമാരി കെ.വി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വൃക്ഷത്തൈ നട്ടു. സുല്‍ഫിക്കര്‍. വൈ, റാണി പി.എസ്, സബീര്‍.എ, സുരേഷ്. എസ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *