Breaking News

വര്‍ക്കല ഹൈസ്‌കൂളിന് സമീപം കത്തിക്കുത്ത്; പ്രതി അറസ്റ്റില്‍

പ്രതി ഉട്ട അസീം

വര്‍ക്കല: വര്‍ക്കലയില്‍ യുവാവിനെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വര്‍ക്കല കോട്ടുംമൂല സ്വദേശി ഉട്ട അസീം(33) എന്ന് വിളിക്കുന്ന അസീമാണ് അറസ്റ്റിലായത്. വര്‍ക്കല ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപമായിരുന്നു സംഭവം. മോഷണം പിടിച്ചുപറി തുടങ്ങി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ് പ്രതി. .

ചെറുന്നിയൂര്‍ അമ്പിളി ചന്ത കൊച്ചുവീട്ടില്‍ അഖില്‍ സജീവ്(23), ചെറുന്നിയൂര്‍ കാറാത്തല മണി ഭവനില്‍ കൈലാസ്‌നാഥ്(23) എന്നിവരെയാണ് പ്രതി വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. ഇതില്‍ കൈലാസ്‌നാഥിനെ പ്രതി തലയില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. കൈലാസിന്റെ തലയില്‍ തറച്ച കത്തിയുടെ പിടി പ്രതി ഒടിച്ചെടുത്തു. തലയില്‍ തറച്ച കത്തിയോടെയാണ് കൈലാസിനെ ആശുപത്രിയില്‍ എത്തിച്ചത്.

വര്‍ക്കല ഗവണ്‍മെന്റ് ഹൈസ്‌കൂളിന് സമീപത്ത് വച്ചാണ് പ്രതി ബൈക്കില്‍ വരികയായിരുന്ന കൈലാസിനെയും അഖിലിനെയും ആക്രമിച്ചത്. വണ്ടിയിലെ പെട്രോള്‍ തീര്‍ന്നു വഴിയില്‍ നിന്നിരുന്ന പ്രതി ഇവരുടെ ബൈക്കിന് കൈകാണിച്ചു. തനിക്ക് പെട്രോള്‍ വാങ്ങിക്കൊണ്ടു വരാന്‍ പ്രതി കൈലാസിനെയും അഖിലിനെയും നിര്‍ബന്ധിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് പ്രതി കൈയില്‍ കരുതിയിരുന്ന കത്തി വലിച്ചൂരി കൈലാസിന്റെ തലയില്‍ കുത്തുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. പ്രതിയെ രാത്രി തന്നെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *