Breaking News

വയനാട്ടില്‍ ഭക്ഷ്യവിഷബാധ: 22 പേര്‍ ആശുപത്രിയില്‍, ഹോട്ടല്‍ അടപ്പിച്ചു

വയനാട്: വയനാട്ടില്‍ വീണ്ടും ഭക്ഷ്യവിഷബാധ. 22 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹോട്ടല്‍ നഗരസഭ അടപ്പിച്ചു.. വയനാട് കല്‍പ്പറ്റ ഫയര്‍ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന മുസല്ല എന്ന ഹോട്ടടില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവര്‍ ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചത്. 22 പേരില്‍ ഒരു കുടുംബത്തില്‍നിന്നുള്ള 15 പേരുണ്ട്. ബാക്കി ഏഴുപേര്‍ കോഴിക്കോട് ജില്ലയില്‍ ഉള്ളവരാണ്.

സംഭവത്തെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും ഹോട്ടലില്‍ പരിശോധന നടത്തി. ആഹാര സാധനങ്ങള്‍ വൃത്തിഹീനമായ ചുറ്റുപാടിലാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. മസാല ചേരുവകളും മറ്റും മറ്റൊരിടത്ത് തയാറാക്കി ഹോട്ടലില്‍ എത്തിച്ചാണ് ഇവിടെ ഭക്ഷണം തയാറാക്കുന്നത്. അതിനാല്‍ മസാലക്കൂട്ടുകളുടെ പഴക്കം നിര്‍ണ്ണയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രാഥമിക നടപടിയെന്ന നിലയിലാണ് ഹോട്ടല്‍ അടച്ചിട്ടതെന്നും കര്‍ശനമായ തുടര്‍ നടപടികള്‍ ഉണ്ടാവുമെന്നും ആരേഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *