Breaking News

ഫയര്‍ഫോഴ്‌സ് മേധാവിക്ക് യാത്രയയപ്പ് നല്‍കി

തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജില്‍ സംഘടിപ്പിച്ച ഫെയര്‍വെല്‍ പരേഡില്‍ ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യ ഐ.പി.എസ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നു

തിരുവനന്തപുരം: മെയ് 31ന് വിരമിക്കുന്ന ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യ ഐ.പി.എസിന് യാത്രയയപ്പ് നല്‍കി. ഞായറാഴ്ച തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. രാവിലെ 8 മണിക്ക് ആരംഭിച്ച ചടങ്ങില്‍ ഫയര്‍ഫോഴ്‌സ്, പോലീസ്, ഫയര്‍ഫോഴ്‌സ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, ആപതാമിത്ര, ഹോംഗാര്‍ഡ് യൂണിറ്റുകള്‍ പങ്കെടുത്ത ഫെയര്‍വെല്‍ പരേഡില്‍ ഫയര്‍ഫോഴ്‌സ് മേധാവി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. പോലീസ്, ഫയര്‍ഫോഴ്‌സ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ബി.സന്ധ്യ ഐ.പി.എസിന്റെ കുടുംബവും ചടങ്ങില്‍ സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *