
മലപ്പുറം: ഹോട്ടലുടമയായ സിദ്ദിക്കിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഹണി ട്രാപ്പെന്ന് പോലീസ്. മലപ്പുറത്തെ ഹോട്ടല്‍ ഡി കാസ ഇന്നിലെ ജി 4 റൂമില്‍ വച്ച് പ്രതികള്‍ സിദ്ദിക്കിന്റെ നഗ്നചിത്രമെടുക്കാന്‍ ശ്രമിച്ചു. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സിദ്ദിക്ക് ഇതിന് വഴങ്ങാതെ വന്നതോടെ പ്രതികള്‍ സിദ്ദിക്കിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ഫര്‍ഹാനയുടെ കൈയ്യില്‍ ഉണ്ടായിരുന്ന ചുറ്റിക വാങ്ങി ഷിബിലി ആക്രമണത്തിനിടെ തറയില്‍ വീണ സിദ്ദിക്കിന്റെ തലയില്‍ ആഞ്ഞടിച്ചു. ആഷിക്കിന്റെ ചവിട്ടേറ്റ് സിദ്ദിക്കിന്റെ വാരിയെല്ലുകളും തകര്‍ന്നു. ഇത് ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ട്. ഇങ്ങനെ തുടര്‍ച്ചയായ ആക്രമണമാണ് സിദ്ദിക്കിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് എസ്.പി.ശ്രീജിത്ത് ദാസ് പറഞ്ഞു.
കൊലയാളികള്‍ മൂവരും വ്യക്തമായ ആസൂത്രണത്തോടെയാണ് എത്തിയതെന്നും ഹണി ട്രാപ്പിനിടെ തിരിച്ചടി ഉണ്ടായാല്‍ നേരിടാനുള്ള തയാറെടുപ്പുകള്‍ ഇവര്‍ നടത്തിയിരുന്നുവെന്നും എസ്.പി വ്യക്തമാക്കി. പ്രതികള്‍ കുറ്റസമ്മതത്തില്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഫര്‍ഹാനയുടെ പിതാവ് സിദ്ദിക്കിന്റെ സുഹൃത്തായിരുന്നുവെന്നും ഫര്‍ഹാനയുടെ ആവശ്യപ്രകാരമാണ് ഷിബിലിക്ക് സിദ്ദിക്ക് തന്റെ ഹോട്ടലില്‍ ജോലി നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, ഷിബിലിയെ പിരിച്ചുവിട്ടതില്‍ സ്ഥിരീകണം ആയിട്ടില്ല. ഷിബിലിയാണ് ഹണി ട്രാപ്പ് ആസൂത്രണം ചെയ്തത്. കൊലപാതകം നടത്തിയശേഷം പ്രതികള്‍ മൃതദേഹം അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചു. ചുരത്തിന്റെ ഏറ്റവും മുകളില്‍ ഉപേക്ഷിക്കാനായിരുന്നു ഇവരുടെ പദ്ധതി. ചെറുതുരുത്തിയില്‍നിന്നാണ് പ്രതികള്‍ രക്ഷപ്പെട്ട കാര്‍ കണ്ടെത്തിയത്. ആസാമിലേക്ക് പോകാന്‍ ശ്രമിക്കവെ ചെന്നൈയില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്-എസ്.പി മാധ്യമങ്ങളോട് വിശദീകരിച്ചു.
