
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്കിടിയിലെ അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പൊതുമരാമത്ത് വകുപ്പില്‍ ഗുരുതര ക്രമക്കേടുകള്‍ക്ക് നടപടി നേരിട്ട 216 എഞ്ചിനീയര്‍മാരുടെ പ്രമോഷനാണ് സര്‍ക്കാര്‍ തടഞ്ഞുവച്ചത്. അഴിമതിക്കാര്‍ക്കെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ചെയ്യാത്ത പ്രവര്‍ത്തിക്ക് പണം നല്‍കുക, അളവുകളില്‍ കൃതൃമത്വം കാണിക്കുക, ഐറ്റം മാറ്റി എഴുതിക്കൊടുക്കുക എന്നിങ്ങനെയുള്ള ക്രമക്കേടുകള്‍ നടത്തിയവരുടെ പ്രമോഷനാണ് തടഞ്ഞുവച്ചത്.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത പരിശോധനകളാണ് നടത്തുന്നത്. ഇന്നലെ പത്തനംതിട്ട ജില്ലയില്‍ ചെയ്യാത്ത പണിക്ക് ബില്ല് മാറിക്കൊടുത്ത 2 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ജോലി ചെയ്യാത്തവര്‍ക്കും, കൃത്യസമയത്ത് ജോലിക്ക് ഹാജരാകാത്തവര്‍ക്കും ഓഫീസ് സമയത്ത് അനധികൃതമായി പുറത്ത് കറങ്ങി നടക്കുന്നവര്‍ക്കും എതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും എന്നാണ് പൊതുമരാമത്ത് വകുപ്പ് നല്കുന്ന മുന്നറിയിപ്പ്.
