Breaking News

യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍

അറസ്റ്റിലായ പ്രതികള്‍

കടയ്ക്കാവൂര്‍: വക്കം സ്വദേശിയായ യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച് ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. കിഴിവിലം വലിയ ഏല വൈദ്യന്റെ മുക്ക് വയല്‍തിട്ട വീട്ടില്‍ ഗോപിയുടെ മകന്‍ കുമാര്‍(49), വക്കം ഇറങ്ങുകടവില്‍ പുതുവീട്ടില്‍തൊടി വീട്ടില്‍ പൊന്നന്റെ മകന്‍ തീപ്പൊരി ജയന്‍ എന്ന് വിളിക്കുന്ന ജയന്‍(58) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാളായ കുമാറിന്റെ ഭാര്യാസഹോദരിയാണ് ആക്രമിക്കപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മദ്യത്തിന്റെ ലഹരിയിലാണ് ഇവര്‍ യുവതിയെ വെട്ടി പരിക്കേല്‍പിച്ചത്. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്തിയ നാട്ടുകാരുടെ നേര്‍ക്ക് വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. വക്കം ഇറങ്ങുകടവ് മേഖലയില്‍ പ്രതികള്‍ നിരന്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരാണെന്ന് നാട്ടുകാര്‍ പറയുന്നു.

പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. കടയ്ക്കാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിന്‍ ലൂയിസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ദീപു, ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ എഡിസണ്‍, അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീകുമാര്‍, രാജീവ് സിവില്‍ പോലീസ് ഓഫീര്‍മാരായ സുജില്‍, അനില്‍കുമാര്‍, ഇന്ദ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *