Breaking News

നാവായിക്കുളത്ത് വാഹനാപകടം: മൂന്ന്‌ പേര്‍ക്ക് പരിക്ക്

കല്ലമ്പലം: ദേശീയപാതയില്‍ നാവായിക്കുളം ഇരുപത്തിയെട്ടാം മൈലില്‍ നടന്ന വാഹനാപകടത്തില്‍ മൂന്ന്‌ പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് അതേ ദിശയില്‍ പോവുകയായിരുന്നു ബൊലേറോ പിക്കപ്പിന് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് സമീപത്ത് ദേശീയപാത വികസനത്തിനായി നിര്‍മ്മിക്കുന്ന താഴ്ചയുള്ള റോഡിലേക്ക് പതിക്കുകയായിരുന്നു. പിക്കപ്പ് വാഹനത്തില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മൂന്ന്‌ പേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. നാവായിക്കുളം വെട്ടിയറ ചരുവിള പുത്തന്‍വീട്ടില്‍ ഷിജു (28), ഷിജിത് (30), ഡ്രൈവര്‍ അനിരാജ് (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പിക്കപ്പ് വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് കയറാന്‍ ശ്രമിച്ച ബസ് മറ്റൊരു വാഹനം കണ്ട് പെട്ടെന്ന് വെട്ടിയൊഴിച്ചപ്പോള്‍ ബൊലേറോ പിക്കപ്പിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *