
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ കൊച്ചി വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായിട്ടായിരുന്നു ഉദ്ഘാടന ചടങ്ങ്. കൊച്ചി വാട്ടര്‍ മെട്രോ മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാവിലെ 10.20 ഓടെ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചെയ്തതിന് പിന്നാലെണ് കൊച്ചി മെട്രോയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ഇതിന് പുറമേ വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗല്‍ സെക്ഷന്‍ റെയില്‍പ്പാതയും അദ്ദേഹം നാടിന് സമര്‍പ്പിച്ചു. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.