
ശിവഗിരി: ഗുരുധര്‍മ്മപ്രചരണസഭ കേന്ദ്രസമിതിയംഗങ്ങള്‍ ശിവഗിരി മഹാസമാധിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാസമാധിയില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ധര്‍മ്മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
