Breaking News

വിക്രത്തിന്റെ വിജയം; ചിത്രത്തിന്റെ സംവിധായകനു പുതിയ കാര്‍ സമ്മാനിച്ച് കമല്‍ഹാസന്‍

വിക്രത്തിന്റെ വിജയം; ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജിന് പുതിയ കാര്‍ സമ്മാനിച്ച് കമല്‍ഹാസന്‍

തീയറ്റര്‍ പൂരപറമ്പാക്കി പ്രദര്‍ശനം തുടരുന്ന തമിഴ് ചിത്രമാണ് വിക്രം. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ കമല്‍ഹാസനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ മൂന്നാം തീയതി റിലീസ് ചെയ്ത ചിത്രം 150 കോടിക്ക് മുകളില്‍ കളക്ഷനാണ് നേടിയത്. വന്‍താരനിരയില്‍ എത്തിയ ചിത്രം ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ചിത്രം വന്‍ വിജയത്തിലേക്ക് പോകുമ്പോള്‍ സംവിധായകന്‍ ലോകേഷ് കനകരാജിന് സമ്മാനവുമായി എത്തിയിരിക്കുകയാണ് കമല്‍ഹാസന്‍. ചിത്രം വന്‍ വിജയമായി മാറിയ സന്തോഷത്തില്‍ ലെക്‌സസ് കാറാണ് കമല്‍ഹാസന്‍ ലോകേഷിന് നല്‍കിയത്.

ലോകേഷ് കനകരാജ്

വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ്, തുടങ്ങി വന്‍ താരനിരയിലായിരുന്നു ചിത്രം എത്തിയത്. അതിഥി താരമായി സൂര്യയും എത്തിയിരുന്നു.

ആഗോള തലത്തില്‍ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയത്. 100 കോടി ക്ലബ്ബില്‍ കയറുന്ന മൂന്നാമത്തെ കമല്‍ ചിത്രമാണ് വിക്രം. ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്ത് ചിത്രം പ്രദര്‍ശനം തുടരുകയാണ്.ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദറും നിര്‍വഹിക്കുന്നു. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. ലോകേഷും രത്‌നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി.ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്‌സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എം സെന്തില്‍ എന്നിവരാണ് മറ്റ് അണിയറക്കാര്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *