
സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിന് കാരണം സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇപ്പോൾ അത്തരത്തിലൊരു താര പുത്രിയുടെ പിറന്നാൾ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇവർക്ക് പിറന്നാളാശംസകൾ നേരുന്നതിനു പകരം ഇവരെ വിമർശിക്കുകയാണ് മലയാളികൾ ഇപ്പോൾ ചെയ്യുന്നത്. എന്തിനാണ് മലയാളികൾ ഇവരെ വിമർശിക്കുന്നത് എന്ന് അറിയുമോ? മാന്യമായി വസ്ത്രം ധരിക്കാതെ പിറന്നാളാഘോഷിച്ചത് ആണ് ഇവർക്കെതിരെ മലയാളികൾ ഇപ്പോൾ തിരിഞ്ഞിരിക്കുന്നത്. അതേസമയം താരം പിറന്നാളാഘോഷിച്ചത് എങ്ങനെയാണ് എന്ന് അറിയുമോ? കാമുകനും കൂട്ടുകാർക്കൊപ്പം ആണ് താരപുത്രി പിറന്നാൾ ആഘോഷിച്ചത്. ഇതൊന്നും നമ്മുടെ സംസ്കാരത്തിനു ചേർന്നതല്ല എന്നാണ് മലയാളികൾ പറയുന്നത്.

അതേസമയം ആരാണ് ഈ താരപുത്രി എന്ന് മനസ്സിലായോ? ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ് അമീർഖാൻ. ഇദ്ദേഹത്തെ രണ്ട് മക്കൾ ആണ് ഉള്ളത്. ജുനൈദ് ഖാൻ എന്നാണ് മകൻറെ പേര്. അതേസമയം ഇറാ ഖാൻ എന്നാണ് മകളുടെ പേര്. ഇപ്പോൾ ഇവരുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.അതേസമയം ഒരു വിഭാഗം ആളുകൾ താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഒരു വ്യക്തി എന്ത് ധരിക്കണമെന്ന് അയാളുടെ മാത്രം പേഴ്സണൽ ചോയിസ് ആണ് എന്നും അതിൽ മറ്റൊരാൾ കൈകടത്തി വരേണ്ട ആവശ്യമില്ല എന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. എന്തൊക്കെയായാലും താരപുത്രിയുടെ പിറന്നാൾ വിശേഷങ്ങളാണ് ഇന്ന് മാധ്യമങ്ങളിൽ മുഴുവൻ നിറഞ്ഞു കൊണ്ടിരിക്കുന്നത്. അച്ഛനെയും അമ്മയെയും പോലെ തന്നെ സിനിമാമേഖലയിൽ തന്നെ എത്തിപ്പെടുവാൻ ആണ് താരപുത്രിയും ആഗ്രഹിക്കുന്നത്. എന്നാൽ അഭിനയ മേഖലയിലേക്ക് അല്ല സംവിധാന മേഖലയിലേക്ക് ആണ് താരത്തിന് കൂടുതൽ താല്പര്യം എന്നാണ് അറിയാൻ സാധിക്കുന്നത്.




