Breaking News

വർക്കലയിൽ നിരവധി മോഷണ കേസുകളിലെ പ്രതി കത്തിക്കുത്ത് കേസിൽ അറസ്റ്റിലായി

വർക്കല : വെന്നികൊട് പള്ളി പെരുന്നാളിന് നൃത്ത പരിപാടിക്കിട യിൽ ഉണ്ടായ തർക്കത്തെ തുടർന്നു വാക്കേറ്റമുണ്ടാവുകയും ഒടുവിൽ കത്തിക്കുത്തിൽ കലാശിക്കുകയും ചെയ്തു. യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ വർക്കല പോലീസ് അറസ്റ്റ്‌ ചെയ്തു. വെട്ടൂർ വലയന്റെകുഴി പുത്തൻവീട്ടിൽ ചന്ദ്രബാബുവിന്റെ മകൻ അമ്പാടി എന്ന് വിളിക്കുന്ന ശരത് ( 22 ) ആണ് അറസ്റ്റിലായത്. വെന്നിക്കോട് മൗണ്ട് കാർമൽ പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന നൃത്ത പരിപാടിക്കൊപ്പം പ്രദേശവാസിയായ നിഹാലും കൂട്ടുകാരും ഡാൻസ് കളിക്കുകയും, ഇതിനെ ചോദ്യം ചെയ്തുണ്ടായ തർക്കത്തെ തുടർന്ന് നടന്ന അടിപിടിയിൽ ആണ് ശരത് നിഹാലിനെ കുത്തിയത്. നിഹാലിനു കയ്യിലും, കാലിലും, മുതുകിലും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് വർക്കല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ചുതെങ്ങ് കടയ്ക്കാവൂർ , പാരിപ്പള്ളി സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ശരത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *