
വർക്കല: ഭാരതം ലോകത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി തീർന്നിരിക്കുന്നു എന്ന് ആർ എസ് എസ് ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹ് എം രാധാകൃഷ്ണൻ പറഞ്ഞു. വർക്കല എസ്.എൻ. കോളേജ് ഗ്രൗണ്ടിൽ ആർ എസ് എസ് ആറ്റിങ്ങൽ സംഘ ജില്ലയുടെ വർഷ പ്രതിപദ ഉത്സവത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . ലോകത്തിൻ്റെ ഒരു ഭാഗത്ത് യുദ്ധം വേറൊരു ഭാഗത്ത് രാഷ്ട്രീയ അസ്ഥിരിത മറ്റൊരു ഭാഗത്ത് ഇനിയും വിട്ടുമാറാത്ത പകർച്ച വ്യാതി .ലോകം പ്രതിസന്ധി നേരിടുമ്പോൾ എന്താണ് പരിഹാരം എന്ന അന്വേഷണ കേന്ദ്രം ഇന്ന് ഭാരതമായിരിക്കുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ പന്ത്രണ്ടോളം രാജ്യങ്ങളിലെ നേതാക്കൾ ഇന്ത്യയിലായിരുന്നു. ഇങ്ങനെയൊരു പരിവർത്തനം പൊടുന്നനെ ഉണ്ടായതല്ല .1925 ൽ തുടങ്ങിയ ആർ എസ് എസ് എന്ന നിസ്തുല പ്രസ്ഥാനത്തിൻ്റെ പരിണത ഫലമാണ് . വ്യക്തി നിർമ്മാണമെന്ന പ്രക്രീയയിൽ ഊന്നി ദേശീയ ചൈതന്യത്തെ ഉണർത്താനായ തിലൂടെ സംഭവിച്ചതാണ് ഈ മാറ്റം . ഇപ്പോൾ സ്വാതന്ത്ര്യത്തിൻ്റെ അമൃതോത്സവം നടന്നു വരുന്നു. ആർ എസ് എസിൻ്റെ ശതാബ്ദിയും നടക്കാൻ പോകുന്നു . വ്യക്തിയിൽ സമാജ ബോധമുണർത്താനാണ് ഹെഡ്ഗേവാർ ആർ എസ് എസ് എന്ന പ്രസ്ഥാനത്തിലൂടെ ശ്രമിച്ചത്. അനുസൃതമായ പ്രവർത്തനത്തിലൂടെ ഇനിയും മുന്നേറാനുള്ള ശ്രദ്ധയാണ് ഉണ്ടാകേണ്ടത്. അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം വിഭാഗ് സംഘചാലക് എം എസ് രമേശൻ ആറ്റിങ്ങൽ സംഘചാലക് അഡ്വ. സുശീലൻ എന്നിവർ സന്നിഹിതരായിരുന്നു. സ്വയം സേവകരുടെ ശാരീരിക കായിക പ്രദർശനവും ഉണ്ടായിരുന്നു.

