Breaking News

വർക്കല ഇടവയിൽ വീടിനു തീപിടിച്ചു.

സംഭവ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നത് വൻ അപകടം ഒഴിവായി.

വർക്കല: വെൺകുളം മുളനിന്നതിൽ ജംഗ്ഷന് സമീപം പവിത്രം വീട്ടിൽ ജയചന്ദ്രന്റെ വീടിനാണ് തീ പിടിച്ചത്. സംഭവ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നത് വൻ അപകടം ഒഴിവായി. വീട്ടിൽ ജയചന്ദ്രനും,ഭാര്യ രാജിയും,മക്കളായ ദൃശ്യ,ഹൃദ്യ എന്നിവരുമാണ് താമസം. അധ്യാപികയായ രാജിയും മക്കളും സ്‌കൂളിൽ പോയിരി ക്കുകയായിരുന്നു. രാവിലെ പുറത്തുപോയിരുന്ന ജയചന്ദ്രൻ ഉച്ച യോടെ വീട്ടിലെത്തിയപ്പോഴാണ് മുറിക്കുള്ളിൽ നിന്നും പുക ഉയരുന്നതുകണ്ടത്. വിവരമറിഞ്ഞ സമീപവാസികൾ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയും തീയണക്കാനുള്ള ശ്രമം തുടരുകയും ചെയ്തു .അല്പസമയത്തിനുള്ളിൽ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ പൂർണ്ണമായും അണച്ചു.
മുറിക്കകത്തെ ചുമരുകൾ പൊട്ടി അടർന്നുവീണിട്ടുണ്ട്. മുറിക്ക് ഉള്ളിൽ ഉണ്ടായിരുന്ന ഫർണിച്ചർ, ഫാനുകൾ ഉൾപ്പെടെ ഇലക്ട്രിക്ക് സാധനങ്ങൾ കത്തി നശിച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.

Related posts

Leave a Reply

Your email address will not be published. Required fields are marked *