Breaking News

വർക്കലയിൽ കടലിൽ കുളിക്കാൻ ഇറങ്ങി തിരയിൽ അകപ്പെട്ട യുവാക്കളെ ലൈഫ് ഗാർഡുകൾ രക്ഷപെടുത്തി.

വർക്കല: പാപനാശം കടലിൽ കുളിക്കാൻ ഇറങ്ങി തിരയിൽ അകപ്പെട്ട മൂന്ന് യുവാക്കളെ ലൈഫ് ഗാർഡുകൾ രക്ഷപെടുത്തി. യുവാക്കൾ ശക്തമായ തിരയിൽ അകപ്പെട്ടു മുങ്ങി താഴുകയായി രുന്നു. ലൈഫ് ഗാർഡുകളുടെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് ഇവരെ രക്ഷപ്പെടുത്താൻ സാധിച്ചത് . മധുര സ്വദേശികളായ സെന്തിൽകുമാർ, ഗുരുപ്രസാദ് ,രാഹുൽ എന്നിവരാണ് ഇന്ന് രാവിലെ 9.30 ന് പാപനാശം കടലിലെ തിരയിൽ അകപ്പെട്ടത്. വർക്കല ബീച്ചിലെ ലൈഫ് ഗാർഡുകളായ സജിത്ത്, നാദിർഷ, പ്രവീൺ, മനു ,സന്തോഷ് എന്നിവർ ചേർന്ന് നൽപ്പത്തിയഞ്ചു മിനിറ്റോളം ശ്രമപ്പെട്ടാണ് ഇവരെ കരയ്ക്ക് എത്തിച്ചത്. രക്ഷപ്പെട്ടവരിൽ സെന്തിൽകുമാർ തിരുവനന്തപുരം ഇൻഫോസിസിലെ ജീവനക്കാരനും കൂടെ ഉണ്ടായിരുന്ന ഗുരുപ്രസാദ് ,രാഹുൽ എന്നിവർ ബാംഗ്ലൂർ വിപ്രോ കമ്പനിയിൽ ജോലി ചെയ്യുന്നവരുമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *