
ആറ്റിങ്ങൽ: കോരാണി ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ കലിങ്കിൽ ഇടിച്ച് യാത്രക്കാർക്ക് നിസ്സാര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 1.30 നോട് കൂടിയായിരുന്നു അപകടം.
തിരുവനന്തപുരത്തുനിന്നും ആറ്റിങ്ങലിലേയ്ക്ക് വരികയയിരുന്ന കാറാണ് അപകടത്തിൽപെട്ടത്. എയർബാഗ് വർക്ക് ചെയ്തതിനാൽ സാരമായ പരിക്ക് ആർക്കും ഉണ്ടായില്ല.