Breaking News

യുദ്ധഭൂമിയിൽ നിന്ന് ഗായത്രി വീട്ടിൽ തിരിച്ചെത്തി;മഞ്ജിമയെ കാത്ത് നാട്

പോത്തൻകോട് : യുക്രെയ്നിൽ ഒഡേസാ നാഷനൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് അഞ്ചാം വർഷ വിദ്യാർഥിനികളായ ഗായത്രിയും, മഞ്ജിമയും നാട്ടിൽ 500  മീറ്റർ വ്യത്യാസത്തിൽ അടുത്താണ് താമസം. ഗായത്രി വീട്ടിലെത്തി. അതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കൾ. അതേസമയം മഞ്ജിമ‍ ഇപ്പോഴും റുമേനിയയിൽ സുരക്ഷിത സ്ഥലത്തെന്ന വിവരവും ലഭിച്ചിട്ടുണ്ട്. വീട്ടുകാർ കാത്തിരിപ്പിലാണ്.  ഇന്നോ നാളെയോ മഞ്ജിമ നാട്ടിലെത്തുമെന്നുമാണ് വിവരം. പോത്തൻകോട് ശാന്തിഗിരി പൂലന്തറ എം.കെ വിലാസത്തിൽ മണികണ്ഠനും ഗീതാകുമാരിയുമാണ്  മകൾ മഞ്ജിമയെ കാത്തിരിക്കുന്നത്.

ഇവരുടെ വീടിനു സമീപം ശാന്തിഗിരി പുളിയ്ക്കകോണം നന്ദനത്തിൽ  ഗായത്രി വീട്ടിലെത്തിയതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കളായ ഗോപിയും വരലക്ഷ്മിയും.  യുദ്ധം തുടങ്ങിയതറിഞ്ഞ് രണ്ടു ബങ്കറുകളിൽ അഭയം തേടിയ ഇരുവരും രണ്ടു വഴിക്കാണ് അതിർത്തി രാജ്യമായ റുമേനിയയിലേക്ക് യാത്ര തിരിച്ചത്. ഗായത്രി 611 കിലോമീറ്റർ ബസിൽ യാത്ര ചെയ്ത് ആദ്യമേ റുമാനിയൻ അതിർത്തിയിലെത്തി. അതിനും കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നു. വാഹനങ്ങളുടെ നീണ്ട നിരയിൽ ഗായത്രി 8 കിലോമീറ്ററോളം നടക്കേണ്ടി വന്നു. എന്നിട്ടും അതിർത്തിയിൽ 2 മണിക്കൂർ കാത്തു നിൽപിനു ശേഷമാണ് റുമാനിയയിൽ എത്തിയത്. – മഞ്ജിമ പറയുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *