Breaking News

ശിവഗിരി തീർത്ഥാടന സമാപനദിവസമായ ബുധനാഴ്ച വൻതോതിൽ ഭക്തരെത്തി.

ശിവഗിരി: എൺപത്തിയൊൻപതാമത് ശിവഗിരി തീർത്ഥാടന കാലം സമാപിച്ച് ബുധനാഴ്ചയും ശിവഗിരിയിൽ ഭക്തജനങ്ങളുടെ വൻസാന്നിദ്ധ്യം അനുഭവപ്പെട്ടു. തീർത്ഥാടന കാലം ഡിസംബർ പതിനഞ്ചു മുതൽ ജനുവരി 5 വരെ നീട്ടിയത് തീർത്ഥാടകരിൽ വലിയ സംതൃപ്തി ഉളവാക്കി. കോവിഡ് മഹാമാരിയുടെ വ്യാപനം കുറഞ്ഞിരുന്നുവെങ്കിലും എല്ലാവിധ കരുതലുകളും ശിവഗിരി മഠവും സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളും തീർത്ഥാടനകാലത്ത് ഉറപ്പാക്കിയിരുന്നു.
ആഗോളതലത്തിൽ രൂപീകരിച്ചിരുന്ന തീർത്ഥാടന സ്വാഗത സംഘം ഓരോ മേഖലയിലും അവരവരുടേതായ പങ്കു വഹിച്ചിരുന്നുവെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ , ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികൾ, ട്രഷറർ ശാരദാനന്ദ സ്വാമികൾ, തീർതഥാടനകമ്മിറ്റി സെക്രട്ടറി ഗുരുപ്രസാദ് സ്വാമികൾ തുടങ്ങിയവർ അറിയിച്ചു. ഓരോ കമ്മിറ്റികളോടുമുള്ള കൃതജ്ഞതയും സന്യാസി ശ്രേഷ്ഠർ അറിയിച്ചു. ശാരദാമാത്തിന് സമീപം ചേർന്ന യോഗത്തിൽ ഭക്തജനങ്ങൾക്ക് തീർത്ഥാടന സമാപന സന്ദേശം നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *