
ശിവഗിരി: കുട്ടികൾ ഉൾപ്പെടെ എല്ലാതുറയിലും പെട്ടവർക്ക് കലാ – സാഹിത്യ – കായിക മേഖലകളിൽ പ്രോത്സാഹനം നൽകുവാൻ ശ്രീനാരായണ ഗുരുദേവൻ ശ്രദ്ധിച്ചിരുന്നുവെന്ന് ശ്രീനാരാ
യണ ധർമ്മസംഘം ട്രസ്റ്റ് (ട്രഷറർ ശാരദാനന്ദ സ്വാമികൾ അഭിപ്രായപ്പെട്ടു. എൺപത്തിയൊൻപതാമത് ശിവഗിരി തീർത്ഥാടന സമാപനത്തോടനു ബന്ധിച്ച് കലാ-സാഹിത്യ മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .ശാരദാ പ്രതിഷ്ഠാ വേളയുൾപ്പെടെ ഗുരുദേവൻ സ:ശരീരനായിരുന്ന കാലത്ത് ശിവഗിരിയിൽ നടത്തിയിട്ടുള്ള വിശേഷാൽ ആഘോഷ വേളകളിലൊക്കെ കായിക മത്സരങ്ങളും കലാ- സാഹിത്യ- മത്സരങ്ങളും സംഘടിപ്പിച്ച് എല്ലാ തുറയിലും പെട്ടവർക്ക് പ്രോത്സാഹനം നൽകിയിരുന്നതായും, ശിവഗിരി മഠം ഇന്നും ഗുരുദേവ കൽപ്പനയ്ക്ക് വിധേയമായാണ് ഓരോ ഘട്ടത്തിലും ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്നും ശാരദാനന്ദ സ്വാമി കൂട്ടിച്ചേർത്തു. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്വാമി മഹാദേവാനന്ദയും സന്നിഹിതനായിരുന്നു. മൂന്നു വയസ്സു മുതൽ 84 വയസ്സായ മുതിർന്ന സ്ത്രീകൾ വരെ മത്സരങ്ങളിൽ പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.
രാജ്യത്തിനകത്തും പുറത്തുമായി നടന്ന മത്സരങ്ങൾക്ക് പ്രാഫ. അഞ്ചയിൽ രഘു, പുത്തൂർ ശോഭനൻ, കെ. വൈ. സത്യജിത്ത്, അഡ്വ. വിനോദ്,സതീശൻ ചെമ്പഴന്തി, ഡോ. ജയരാജു തുടങ്ങിയവർ നേത്യത്വം നൽകി.