
ശിവഗിരി : തീർഥാടന കലാസാഹിത്യമത്സര വിജയികൾക്ക് തീർഥാടനത്തിൽ ഉപഹാരം നൽകി ആദരിച്ചു. പുരസ്‌കാര വിതരണ സമ്മേളനം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. കലോത്സവ കമ്മിറ്റി ചെയർമാൻ ഡോ. രഘു അഞ്ചയിൽ അധ്യക്ഷനായി.
തീർഥാടന കമ്മിറ്റി ജനറൽ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി വിഖ്യാതാനന്ദ, മീഡിയാ കമ്മിറ്റി ചെയർമാൻ ഡോ.എം.ജയരാജു, പുത്തൂർ ശോഭനൻ തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് വർക്കല ഡിവൈ.എസ്.പി. പി.നിയാസ് സർട്ടിഫിക്കറ്റും ഉപഹാരവും നൽകി. എൽ.പി. മുതൽ ജനറൽ തലംവരെ 425 പേരാണ് മത്സരത്തിൽ പങ്കെടുത്തത്.
85 പേർ വിജയികളായി. ആറുവിഭാഗങ്ങളിൽ നിന്നായി ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഇളാനീരജ് (കണ്ണൂർ), ആർ.ശ്രീഹരി (തിരുവനന്തപുരം), ടി.എ.ആർച്ച (കോട്ടയം), എ.പി.കിരൺശങ്കർ (കണ്ണൂർ), അനന്ദു ഷാജി (കോട്ടയം), രശ്മി രഘുനാഥ് (കൊല്ലം) എന്നിവർക്ക് ഗിരിതീർഥകലാ പുരസ്‌കാരം നൽകി.
വിവിധ ഇനങ്ങളിലെ മത്സരാർഥികളിൽ നിന്നും ഔട്ട്സ്റ്റാൻഡിങ് വിന്നേഴ്‌സ്, ഔട്ട്സ്റ്റാൻഡിങ് പെർഫോമേഴ്‌സ്, എക്‌സലന്റ് പെർഫോമേഴ്‌സ് എന്നീ മൂന്നു വിഭാഗങ്ങളായി മികവു പുലർത്തിയവരെയും ആദരിച്ചു. മികവു തെളിയിച്ച മത്സരാർഥികളുടെ പ്രകടനവും ചടങ്ങിൽ നടന്നു.