Breaking News

ഞെക്കാട് സ്കൂളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം

 ഞെക്കാട് സ്കൂളിലെ പെൺകുട്ടികൾക്ക്‌ സ്വയം പ്രതിരോധ പരിശീലന പരിപാടി ജില്ലാപ്പഞ്ചായത്ത് അംഗം ഗീതാ നസീർ ഉദ്ഘാടനം ചെയ്യുന്നു

വർക്കല :ജനമൈത്രി പോലീസും ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സ്ത്രീസുരക്ഷാ ബോധവത്‌കരണ ക്ലാസും പരിശീലനവും നടത്തി. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരേ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.

എസ്.പി.സി., എൻ.എസ്.എസ്, നാഷണൽ കേഡറ്റ് കോർപ്സ്, ജൂനിയർ റെഡ് ക്രോസ് തുടങ്ങിയവയിലെ 60 വനിതാ വൊളന്റിയേഴ്സിനെ യാണ് പരിശീലകരായി തിരഞ്ഞെടുത്തത്. വനിതാ പോലീസ് നൽകുന്ന പരിശീലനം ജില്ലാപ്പഞ്ചായത്ത് അംഗം ഗീതാ നസീർ ഉദ്ഘാടനം ചെയ്തു. വർക്കല ഡിവൈ.എസ്.പി. നിയാസ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡൻറ്‌ ജി.രാജീവ് അധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ കെ.കെ.സജീവ്, ഒറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.ജയപ്രകാശ്, സ്ഥിരംസമിതി അധ്യക്ഷ ഒ.ലിജ, വാർഡ് മെമ്പർ എസ്.ഷിനി, വി.എച്ച്‌.എസ്.എസ്. പ്രിൻസിപ്പൽ എം.ആർ.മധു, എച്ച്.എം. എൻ.സന്തോഷ്, കല്ലമ്പലം സബ് ഇൻസ്പെക്ടർ ആർ.ജയൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *