Breaking News

ജയസൂര്യ,നാദിര്‍ഷ ചിത്രം ” ഈശോ” ‘യു’ സർട്ടിഫിക്കറ്റ് നേടി

ജയസൂര്യ,ജാഫര്‍ ഇടുക്കി,നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ” ഈശോ ” എന്ന ചിത്രത്തിന് സെൻസർ ബോർഡ് ‘ യു ‘ സർട്ടിഫിക്കറ്റ് നല്കി.
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു. സുനീഷ് വരനാട് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്- ബാദുഷ,നാദിര്‍ഷ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്,പശ്ചാത്തല സംഗീതം-ജാക്സ് ബിജോയ്,കല-സുജിത് രാഘവ്,മേക്കപ്പ്-പി വി ശങ്കര്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,പരസ്യകല-ആനന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സെെലക്സ് ഏബ്രാഹം,അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് അരൂര്‍,സൗണ്ട്-വിഷ്ണു ഗോവിന്ദ്,ശ്രീശങ്കര്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്. കുട്ടിക്കാനം,മുണ്ടക്കയം എന്നിവിടങ്ങളിലാണ് ലൊക്കേഷൻ.

Related posts

Leave a Reply

Your email address will not be published. Required fields are marked *