
വർക്കല: സി.പി.എം വർക്കല ഏരിയാ സെക്രട്ടറിയായി എം.കെ. യൂസഫിനെ തിരഞ്ഞെടുത്തു. 21 അംഗ കമ്മിറ്റിയിൽ 19 പേരെയാണ് തിരഞ്ഞെടുത്തത്. രണ്ട് ഒഴിവിലേക്ക് പിന്നീട് അംഗങ്ങളെ തീരുമാനിക്കും. എം.കെ. യൂസഫ്, എസ്. രാജീവ്, കെ.എം. ലാജി, വി. സത്യദേവൻ, ബി.എസ്. ജോസ്,എച്ച്. ഹാരിസ്, ശ്രീധരൻ കുമാർ, ബിന്ദു ഹരിദാസ്, കെ.പി. മനീഷ്, ജി.എസ്. സുനിൽ, എ.എച്ച്. സലിം, ടി.എൻ. ഷിബു തങ്കൻ, എ. നഹാസ്, വി.സുധീർ, കെ. വിശ്വനാഥൻ, സ്മിതാ സുന്ദരേശൻ, ലെനിൻ രാജ്, ആർ. സൂരജ്,വി. സുനിൽ,എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ലെനിൻ രാജ്, സൂരജ്, സുനിൽ, സ്മിതാ സുന്ദരേശൻ എന്നിവരെ പുതുതായി ഏരിയാകമ്മിറ്റിയിൽ ഉൾപ്പെടുത്തിയപ്പോൾ അഡ്വ.കെ.ആർ. ബിജു, അഡ്വ.എഫ്. നഹാസ്, ബി. വിശ്വൻ, ശശാങ്കൻ, തങ്കമണി എന്നിവരെ ഒഴിവാക്കി.
യോഗത്തിൽ കെ.എം. ലാജി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, എം. വിജയകുമാർ, വി. ശിവൻകുട്ടി, സി. ജയൻബാബു, ബി.പി. മുരളി, ആർ. രാമു, ഒ.എസ്. അംബിക എം.എൽ.എ, അഡ്വ.എസ്. ഷാജഹാൻ, എസ്. രാജീവ്, വി. ജോയി എം.എൽ.എ തുടങ്ങിയവർ സംബന്ധിച്ചു.