Breaking News

അനു സിത്താരയുടെ “സന്തോഷം” തുടങ്ങി.

അമിത് ചക്കാലക്കൽ,അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന “സന്തോഷം ” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം മരട് ബൈപാസ് റോഡിലുള്ള വെൻച്ച്യൂറ ഹോട്ടലിൽ വെച്ച് ബുധനാഴ്ച നടന്നു. ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജിത്തു ജോസഫ് ഭദ്രദീപം തെളിയിച്ചു.തുടർന്ന് ‘സന്തോഷ’ത്തിന്റെ സ്വിച്ചോൺ കർമ്മം ജിത്തു ജോസഫ് നിർവ്വഹിച്ചു.പ്രശസ്ത സംവിധായകൻ അരുൺ ഗോപി ആദ്യ ക്ലാപ്പടിച്ചു. ചടങ്ങിൽ ബാദുഷ,നോബിൾ ജേക്കബ്,സുനീഷ് വാരനാട്, ടിങ്കു പീറ്റർ,അനു സിത്താര,മല്ലിക സുകുമാരൻ,ആശ അരവിന്ദ്, ഗായിക നിത്യ മാമൻ തുടങ്ങിയവർ പങ്കെടുത്തു.


മീസ്-എൻ-സീൻ എന്റർടൈൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് തോമസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ഡോക്ടർ സുനീർ, മല്ലിക സുകുമാരൻ, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
കാർത്തിക് എ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. അര്‍ജുന്‍ സത്യൻ തിരക്കഥ സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് പി എസ് ജയ്ഹരി സംഗീതം പകരുന്നു.
എഡിറ്റര്‍- ജോൺകുട്ടി.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍-ജോമറ്റ് മണി യെസ്റ്റ,പിങ്കു ഐപ്പ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഇക്ബാല്‍ പാനായിക്കുളം,കല-രാജീവ് കോവിലകം, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ,കോസ്റ്റ്യൂം-അസാനിയ നസ്രിന്‍,സ്റ്റില്‍സ്-സന്തോഷ് പട്ടാമ്പി,ഡിസൈന്‍- മനു മാമിജോ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അഭിലാഷ് എം.യു.,അസോസിയേറ്റ് ഡയറക്ടര്‍- റെനിറ്റ് രാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സിൻജോ ഒറ്റത്തയ്ക്കൽ, വാർത്ത പ്രചരണം-എ എസ് ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *