ബൈക്കിൽ പത്ര വിതരണത്തിനായി പോകുന്നതിനി ടയിലാണ് ശിവഗിരി കോളേജിന്റെ ചുറ്റുമതിൽ ബൈക്കിന് മുകളിലൂടെ വീണത്. മൺകട്ടകൾ ദേഹത്ത് കൂടി വീണ് നിലത്ത് കിടന്ന രാകേഷിനെ സമീപത്തെ ഗ്യാസ് ഗോഡൗണി ലെ ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്കും പൂർണമായും തകർന്നിട്ടുണ്ട്.

മതിൽ ഇടിഞ്ഞു വീണ് അപകടത്തിൽ പെട്ട ബൈക്ക്
അപകടത്തിൽ പരിക്കുകളോടെ രക്ഷപെട്ട രാകേഷ്വർക്കല: പത്ര വിതരണത്തിനിടെ മതിൽ ഇടിഞ്ഞു വീണു വർക്കല ശ്രീനിവാസപൂരം രാധാ മന്ദിരത്തിൽ രാകേഷ് (28)ന് പരിക്കേറ്റു. കേരളകൗമുദി പത്രത്തിന്റെ ശിവഗിരി മേഖലയിലെ വിതരണക്കാരനാണ് രാകേഷ്. ശനിയാഴ്ച്ച രാവിലെ 6 മണിയോടെ ശിവഗിരി കോളേജിന്റെ പിറകുവശത്തെ റോഡിലൂടെ ബൈക്കിൽ പത്ര വിതരണത്തിനായി പോകുന്നതിനിടയിലാണ് ശിവഗിരി കോളേജിന്റെ ചുറ്റുമതിൽ ബൈക്കിന് മുകളിലൂടെ വീണത്. മൺകട്ടകൾ ദേഹത്ത് കൂടി വീണ് നിലത്ത് കിടന്ന രാകേഷിനെ സമീപത്തെ ഗ്യാസ് ഗോഡൗണിലെ ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്കും പൂർണമായും തകർന്നിട്ടുണ്ട്. കൈകാൽ മുട്ടുകൾക്കും, തോള് എല്ലിനും രണ്ട് പല്ലുകൾ ഇളകിപ്പോയി. പരിക്കേറ്റരാകേഷിനെ വർക്കല ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

