Breaking News

51 അക്ഷര ദേവതകൾക്ക് വർക്കലയിൽ സ്വീകരണം

വർക്കല : വെങ്ങാനൂർ പൗർണമി കാവ് ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠനടത്തുന്നതിനായി തമിഴ്നാട് മയിലാടിയിൽ നിന്നും ആരംഭിച്ച 51 അക്ഷര ദേവി ശില്പങ്ങളും വഹിച്ചുകൊണ്ടുള്ള രഥയാത്ര വർക്കല ശിവഗിരിയിലെത്തിച്ചേർന്നു. പൗർണമി കാവ് ദേവീക്ഷേത്ര ട്രസ്റ്റിയായ എം.എസ്. ഭുവനേന്ദ്രന്റെയും സപ്താഹ ആചാര്യൻ പള്ളിക്കൽ സുനിലിന്റെയും നേതൃത്വത്തിലാണ് ശില്പങ്ങൾ വഹിച്ചുകൊണ്ടുള്ള രഥയാത്ര മയിലാടിയിൽ നിന്നും പുറപ്പെട്ടത്. ശിവഗിരിയിലെത്തിയ രഥയാത്രയ്ക്ക് ഊഷ്‌മളമായ സ്വീകരണം നൽകി. ശിവഗിരി മഠത്തിലെ സ്വാമി ഗോവിന്ദാനന്ദ, സ്വാമി ധർമ്മാനന്ദ, ബ്രഹ്മചാരി അമൃത ചൈതന്യ എന്നിവർ ചേർന്ന് ശില്പങ്ങളെ പൂജാ കർമ്മങ്ങൾ നടത്തി.

സ്വീകരണ ചടങ്ങിൽ മഠം പി.ആർ.ഒ ജെനീഷ് , വെള്ളാർ സന്തോഷ് , കോട്ടുകാൾ ഷൈജു, ബാജി ഗോവിന്ദൻ, കിളിമാനൂർ അജികുമാർ, ഷാജിവാമദേവൻ എന്നിവർ പങ്കെടുത്തു .

കഴിഞ്ഞ മൂന്ന് വർഷക്കാലമായി ശിൽപ്പി മദൻകുമാറിൻ്റെ നേതൃത്വത്തിലുള്ള 23 ശിൽപ്പിമാർ കന്യാകുമാരിയിലെ മൈലാടിയിലെ ശിൽപ്പ നിർമ്മാണ കേന്ദ്രത്തിൽ കൃഷ്ണശിലയിൽ തയ്യാറാക്കിയിരുന്ന 51 അക്ഷരദേവതാ ശിൽപ്പങ്ങൾ നിർമ്മാണം പൂർത്തിയായ ശേഷം അവരുടെ ആചാര പ്രകാരം ശിൽപ്പികൾ
ഔഷധക്കൂട്ടുകളും, മഞ്ഞളും, കുങ്കുമവും ഉൾപ്പടെ എട്ട് സുഗന്ധ ദ്രവ്യങ്ങൾ കൊണ്ടുള്ള അഭിഷേകവും ഉൾപ്പടെയുള്ള പ്രത്യേക പൂജകളും നടത്തിയ ശേഷമാണ് പ്രതിഷ്ഠയ്ക്കായി യാത്ര ആരംഭിച്ചത് .

പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രണ്ട് വാഹനങ്ങളിലായാണ് അക്ഷരദേവതാ ശിൽപ്പങ്ങൾ മൈലാടിയിൽ നിന്ന് പ്രയാണം ആരംഭിച്ചത്.

അ മുൽ അം വരെയുള്ള സ്വരാക്ഷര ശിൽപ്പങ്ങൾ ഒരു വാഹനത്തിലും മറ്റു അക്ഷര ദേവതാ ശിൽപ്പങ്ങൾ മറ്റൊരു വാഹനത്തിലും എന്ന രീതിയിൽ അക്ഷരമാലാ ക്രമത്തിലാണ് ശിൽപ്പങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *