

വർക്കല: പാപനാശം ഹെലിപ്പാഡിൽ മോഡിഫൈ ചെയ്ത ജീപ്പ് അമിതവേഗത്തിൽ വട്ടംചുറ്റി ഓടിച്ച് അപകടം വിളിച്ചുവരുത്തി. അപകടത്തിൽ ജീപ്പ് മറിയുകയും അതിനു ഉണ്ടായിരുന്നവർ മധുര പരിക്കുകളോടെ ആശുപത്രിയിൽ എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം ഞായറാഴ്ച രാത്രി 11 നായിരുന്നു സംഭവം . ഓടിക്കൂടിയവർ മറഞ്ഞു കിടന്ന വാഹനത്തിനെ നിവർത്തിവെച്ചു പരിക്കേറ്റവരെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാഹനത്തിലുണ്ടായിരുന്നവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല .
ആറ്റിങ്ങൽ വാളക്കാട് എച്ച്എസ് ബിൽഡിംഗിൽ സൈനുലാബ്ദീ ന്റെ മകൻ നവാബ്‌ഖാന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത് .എന്നാൽ ഇയാളാണോ വാഹനമോടിച്ചിരുന്നതെന്ന് അപകടത്തിൽ പെട്ടെതെന്ന് വ്യക്തമല്ല.
ഹെലിപാഡീന് സംഭവിച്ച കേടുപാടുകൾ മേലധികാരികൾക്ക് റിപ്പോർട്ട് നൽകുമെന്ന് സംഭവസ്ഥലത്തെത്തിയ പിഡബ്ല്യുഡി അസിസ്റ്റൻറ് എൻജിനീയർ വ്യക്തമാക്കി വർക്കല പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട് ജീപ്പ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി .
ബൈക്ക് സ്റ്റണ്ട്കളും ,കാറുകളുടെ അനധികൃത മത്സര ഓട്ടവും വർക്കല നഗരത്തിൽ വർധിച്ചുവരികയാണ് സാധാരണയായി പ്രൊഫഷണൽ സ്റ്റണ്ട്മാൻമാർ നടത്തുന്ന ബൈക്ക് സ്റ്റണ്ടുകൾ അനുകരിക്കാൻ ആണ് യുവാക്കൾ ഇപ്പോൾ ശ്രമിക്കുന്നത് അതുവഴി അവരുടെ ജീവിതത്തിനും കാൽനടയാത്രക്കാർക്കും ഭീഷണി ഉണ്ടാകുന്നു, ഇത്തരം പ്രവർത്തനങ്ങളുടെ ഹോട്ട്സ്പോട്ട് ആണ് വർക്കല ഹെലിപാഡ് .