

വർക്കല: കേരള സർക്കാർ ഫിഷറീസ് വകുപ്പിൻറെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വീട്ടുവളപ്പിൽ കുളത്തിലെ മത്സ്യ കൃഷി വിളവെടുപ്പ് ഉത്സവവും വിപണനവും നടന്നു.
വർക്കല തച്ചോടു സംഘം മുക്കിൽ നടന്ന വിളവെടുപ്പ് ഉത്സവത്തിൻറെ ഉദ്ഘാടനം ആദ്യ വിൽപ്പന നടത്തി എംഎൽഎ വി .ജോയി നിർവഹിച്ചു.
ചെമ്മരുതി പഞ്ചായത്ത് പ്രസിഡൻറ് പ്രിയങ്കാ ബിറിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി ,വാർഡ് മെമ്പർ ഷീബ , ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കൃഷ്ണകുമാരി പ്രോജക്ട് കോഡിനേറ്റർ അക്വാകൾച്ചർ വോട്ടർമാരായ ഊർമിള ,വർഷ , സുബിൻ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ വി രഞ്ജിത്ത് ,അനിഷ്കർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചെമ്പല്ലി , ആസാം വാള തുടങ്ങിയ മത്സ്യങ്ങളാണ് വിളവെടുത്തത് . മത്സ്യ കൃഷിക്ക് ആവശ്യമായ ടാങ്കും അതിനോടനുബന്ധിച്ചുള്ള സുരക്ഷിത ക്രമീകരണങ്ങൾക്കും കൂടി ഏകദേശം രണ്ടര ലക്ഷം രൂപയോളം ചിലവ് വന്നെന്നും ,എന്നാൽ സാമ്പത്തിക ലാഭം മാത്രം നോക്കിയല്ല താൻ മത്സ്യ കൃഷി നടത്തുന്നതെന്നും കർഷകനായ ബിജു അഭിപ്രായപ്പെട്ടു .