

തിരുവനന്തപുരം : ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഗണേശോത്സവം സെപ്റ്റംബർ ഏഴുമുതൽ 15 വരെ ആഘോഷിക്കും. ആൾക്കൂട്ടം ഒഴിവാക്കി പൂജാച്ചടങ്ങുകൾക്കാണ് പ്രാധാന്യം നൽകുക. വിഗ്രഹ നിമജ്ജനത്തോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രയും ഒഴിവാക്കിയതായി ട്രസ്റ്റ് കമ്മിറ്റി അറിയിച്ചു. നഗരത്തിലെ പ്രധാന പ്രതിഷ്ഠാകേന്ദ്രങ്ങൾ, താലൂക്ക്, നിയോജക മണ്ഡലം കേന്ദ്രങ്ങളിലുമായി ചടങ്ങുകൾ വെട്ടിച്ചുരുക്കി. വീടുകളിൽ പൂജ ചെയ്യുന്നവർക്ക് ഗണേശവിഗ്രഹങ്ങൾ വിതരണം ചെയ്യും.ഗണേശോത്സവ് ട്രസ്റ്റ് എന്ന യൂ ട്യൂബ് ചാനൽ വഴിയും ഗണേശോത്സവ് ട്രസ്റ്റ് കേരള എന്ന ഫെയ്സ്ബുക്ക് പേജിലൂടെയും ചടങ്ങുകൾ ലൈവായി പ്രദർശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രസ്റ്റ് മുഖ്യകാര്യദർശി എം.എസ്.ഭുവനചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് കൺവീനർ ആർ.ഗോപിനാഥൻ നായർ അധ്യക്ഷനായി. ഓർഗനൈസിങ് സെക്രട്ടറി ജി.ജയശേഖരൻ നായർ, വൈസ് ചെയർമാന്മാരായ ദിനേശ് പണിക്കർ, കല്ലിയൂർ ശശി, ജോൺസൺ ജോസഫ്, ട്രഷറർ രാധാകൃഷ്ണൻ ബ്യൂസ്റ്റാർ എന്നിവർ സംസാരിച്ചു.