Breaking News

വർക്കലയിൽ മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിച്ചു.

വർക്കല: ചരിത്രത്തിനു മുൻപേ നടന്ന യുഗപുരുക്ഷൻ മഹാത്മാ അയ്യങ്കാളി യുടെ 158 മത് ജന്മദിനത്തിൽ,വർക്കല കണ്വാശ്രമം MG കോളനിയിൽ അനുസ്മരണ യോഗം നടന്നു. വാർഡ് കൗൺസിലർ അശ്വതിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗം ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ സജി പി മുല്ലനല്ലൂർ ഉത്‌ഘാടനം നിർവ്വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി തച്ചോട് സുധീർ, , കൗൺസിലർമാരായ അഡ്വ. അനിൽ കുമാർ, പ്രീയഗോപൻ, ജി കെ ഉണ്ണി, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡന്റ് നടയറ നാസർ എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിൽ കൃഷ്ണകുമാർ സ്വാഗതവും ഗിരീഷ് നന്ദിയും രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *