Breaking News

ഹൈമവതി വിലാസം യൂ പി സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ സ്കൂളായി പ്രഖ്യാപിച്ചു

വർക്കല: കുരയ്‌ക്കണ്ണി ഹൈമവതി വിലാസം യൂ പി സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ സ്കൂളായി മാറി. പ്രഖ്യാപന ചടങ്ങ് എം.എൽ .എ അഡ്വ വി ജോയി നിർവ്വഹിച്ചു. ചടങ്ങിനോട് അനുബന്ധിച്ചു സ്കൂളിലെ 1983-86 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അവരുടെ പിൻ തലമുറയ്ക്കായി ഒൻപത് സ്മാർട്ട് ഫോണുകൾ നൽകിക്കൊണ്ട് മാതൃകയായി. 26 സ്മാർട്ട് ഫോണുകൾ ആണ് എം .എൽ എ വിതരണം ചെയ്തത്. അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെയും ശ്രമഫലമായി ആണ് ഇതിന് സാധിച്ചത്. 250 ഓളം കുട്ടികൾ ആണ് യൂ പി തലത്തിൽ ഇവിടെ പഠിക്കുന്നത്. അകാലത്തിൽ പൊലിഞ്ഞ സഹപാഠികളുടെ സ്മരണാർത്ഥമാണ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സ്മാർട്ട് ഫോണുകൾ നൽകിയത് .1998 ൽ മികച്ച അധ്യാപികയ്ക്ക് ഉള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ സതീദേവി അമ്മയെ ചടങ്ങിൽ ആദരിച്ചു. വർക്കല മുൻസിപ്പൽ ചെയർമാൻ കെ എം ലാജി, കൗണ്സിലർമാരായ റെജി, അജയകുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് വത്സല, അധ്യാപകർ രക്ഷകർത്താക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കൂട്ടായ്മയെ പ്രതിനിധീകരിച്ച് സത്യജിത്, ശ്രീ കുമാർ , നഹ, ജയപ്രസാദ്, സുരേഷ്‌കുമാർ, ഷെമീർ, സുശീലൻ, ഷെജി, ധന്യ എന്നിവർ പങ്കെടുത്തു

Related posts

Leave a Reply

Your email address will not be published. Required fields are marked *